ജസ്റ്റിസ് റിഷികേഷ് റോയ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിക്കുന്ന ഒഴിലേക്കാണ് നിയമനം. ആന്റണി ഡൊമനിക് നാളെയാണ് വിരമിക്കുന്നത്.
നിലവില്‍ ഗുവഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് റിഷികേഷ് റോയ്. 1982ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് അദ്ദേഹം നിയമത്തില്‍ ബിരുദം നേടിയത്. 2004ല്‍ ഗുവഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി ജോലി ചെയ്തു. തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായി ജോലി ചെയ്തു. 2006ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു.


