കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വന്‍ ജനക്കൂട്ടത്തിനെ സാക്ഷിയാക്കി കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കെവിന് പി. ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ പിടിയിലായി
മൃതദേഹം വീട്ടിലെത്തിച്ചതോടെ ഹൃദയഭേദക രംഗത്തിനാണ് ഏവരും സാക്ഷ്യം വഹിക്കേണ്ടി വന്നത്. അലമുറയിട്ടു കരയുന്ന ഭാര്യ നീനയെ നൊമ്പരമായി.കെവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും അലമുറയിട്ട് കരഞ്ഞത് ഏവരെയും ദുഃഖത്തിലാഴ്ത്തി. കെവിന്റെ മൃതദേഹത്തില്‍ വീണു പൊട്ടിക്കരയുന്ന നീനുവിനെ പിടിച്ചുമാറ്റാനും ആര്‍ക്കും സാധിക്കാതെ വന്നു. കെവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മൃതദേഹം ഉച്ചക്ക് രണ്ടരവരെ പൊതു ദര്‍ശനത്തിന് വെക്കും. ശേഷം കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ക്കാരം. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..
മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി ; പുനലൂര്‍ സ്വദേശി അറസ്റ്റില്‍


