
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന് നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.

