
തുടര്‍ച്ചയായ അഞ്ച് ദിവസം കാത്തലിക് സിറിയന്‍ ബാങ്കിന് അവധി. ഏപ്രില്‍ 27,28,29,30,മെയ് 1 എന്നി തുടര്‍ച്ചയായ ദിവസങ്ങളിലാണ് അവധി. നാലാം ശനിയും ഞായറും ബാങ്കുകള്‍ക്ക് അവധിയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജീവനക്കാര്‍ പണിമുടക്കും. ബുധനാഴ്ച മെയ് ദിന അവധിയാണ്. ബാങ്ക് ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കി വെട്ടിക്കുറച്ച ഉത്തരവ് പിന്വലിക്കുന്നതുള്പ്പടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

