കായംകുളം: കറ്റാനത്തു വീടിനുള്ളിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍നിന്നു കിടപ്പുരോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കായംകുളം കറ്റാനം ഭരണിക്കാവ് തെക്ക് സോനാവില്ലയില് ഹരിദാസിന്റെ വീട്ടിലായിരുന്നു തീ പിടിത്തം. വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്തായിരുന്നു സംഭവം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീടിനുള്ളില്‍നിന്നു പൂര്‍ണമായി കിടപ്പിലായിരുന്ന രോഗിയെ പുറത്തേക്കെത്തിച്ചതിനാല്‍ അപായം സംഭവിക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ ജനാലകളും വീട്ടുപകരണങ്ങളും ബാങ്ക് പാസ്ബുക്കും തിരിച്ചറിയല്‍ രേഖകളും പൂര്‍ണമായി കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആസാം റൈഫിള്‍സിലെ ഉദ്യോഗസ്ഥനാണു ഹരിദാസ്.

