കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിനു സമീപം ഡ്രോണ്‍. ബുധനാഴ്ച പത്തിനു ഡ്രോണ്‍ പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതായി ചൂണ്ടിക്കാട്ടി നാവിക അക്കാദമി ലെഫ്നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി. അതീവ സുരക്ഷാമേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തുന്നതിനു നിരോധനമുണ്ട്.


