വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെൻററി സമിതി ഇന്ന് വീണ്ടും യോഗം ചേരും. ബില്ലിന് അന്തിമ അംഗീകാരം നൽകുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുക. പാർലമെൻറ് അനക്സിലാണ് യോഗം ചേരുന്നത്. ബില്ലിന്റെ കരട് റിപ്പോർട്ട് സംയുക്ത പാർലമെന്ററി സമിതി അംഗങ്ങൾക്ക് വിതരണം ചെയ്തു. 14 വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താനാണ് സമിതിയുടെ അനുമതി. വിവാദ വ്യവസ്ഥകളിൽ ഭൂരിഭാഗവും നിലനിർത്തിയതായിട്ടാണ് വിവരം.
വഖഫ് നിയമം എന്ന് പേര് മാറ്റി,ഉമീദ് ( യൂനിഫൈ ഡ് വഖഫ് മാനേജ്മെന്റ് എപവർമെ ന്റ് എഫിഷ്യൻസി ആൻഡ് ഡെവല പ്മെന്റ്) എന്ന പേര് നൽകാനാണ് ശിപാർശ.ബോർഡിൽ രണ്ട് അമുസ്ലിമുകൾ വേണമെന്ന വ്യവസ്ഥയും നിലനിർത്തും. എക്സോഫിഷ്യൽ സെക്രട്ടറി അമുസ്ലിം ആയാലും, ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ.


