തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം ശോഭാ സുരേന്ദ്രന് അവസാനിപ്പിച്ചു. ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരുന്നു. ശോഭ സുരേന്ദ്രനെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം.
എ എന്‍ രാധാകൃഷ്ണന് , സി കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന് നിരാഹാരം സമരം നയിച്ചത്. . ബിജെപി വൈസ് പ്രസിഡന്റ് എന്‍ ശിവരാജന് നിരാഹാരമിരിക്കും. ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.

