മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര് ശ്രീലേഖ. താന്‍ എല്ലായ്പ്പോഴും അതിജീവിതക്കൊപ്പമാണെന്നും പരാതി നല്കാന് വൈകിപ്പോയതിലാണ് ദേഷ്യമെന്നും ശ്രീലേഖ പ്രതികരിച്ചു. യുവതി പരാതി നല്കിയ പശ്ചാത്തലത്തില്‍ ശ്രീലേഖ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. ഇത്ര നാള് യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നായിരുന്നു ശ്രീലേഖയുടെ ചോദ്യം. ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ കുറിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഫെയ്സ്ബുക്കില്‍ ഉന്നയിച്ചു.
ശ്രീലേഖയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം..ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്…
ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലത്തമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!


