മലപ്പുറം: ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരളസദസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്.
പ്രതികള്‍ അധികദൂരം പോയിട്ടില്ലെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കുന്നത്. എങ്കിലും ഇത് സംബന്ധിച്ച് കൃത്യമായ വിവരം ആര്‍ക്കും ലഭ്യമല്ല എന്നതാണ് ആശങ്കയുണര്‍ത്തുന്നത്.
അതേസമയം തട്ടിക്കൊണ്ടുപോയ അബിഗേലിനായി സംസ്ഥാന വ്യാപകമായി ഊര്‍ജിത പരിശോധനയാണ് പോലീസ് നടത്തുന്നത്.
സമീപ ജില്ലകളില്‍നിന്ന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പൂയപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പൂയപ്പള്ളി സ്റ്റേഷനില്‍ ക്യാമ്ബ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.