തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. ജോലി ഉള്‍പ്പെടെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയതായി സനലിന്റെ ഭാര്യ വിജി പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ ക്രൈം ബ്രാഞ്ച് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും വിജി വ്യക്തമാക്കി.
അതേസമയം സനല്‍കുമാറിന്റെ മൃതദേഹത്തില്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സനല്‍ മദ്യപിച്ചിണ്ടായിരുന്നോ എന്നറിയാന്‍ ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവരണമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

