തിരുവനന്തപുരം: സിപിഐ സംസ്ഥാനകൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം. ശബരിമല വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി അനാവശ്യതിടുക്കം കാട്ടിയെന്ന് യോഗം വിലയിരുത്തി. ആദ്യഘട്ടത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും അഭിപ്രായം ഉയര്‍ന്നു. 
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം പിന്തുണ അറിയിച്ചു.

