തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിനെ എഡിജിപിയായി ഉയര്‍ത്തുന്നത് അടക്കം സംസ്ഥാനത്തെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്കു മന്ത്രിസഭ അംഗീകാരം നല്കി. 1994 ഐപിഎസ് ബാച്ചിലെ മനോജ് ഏബ്രഹാമിനെ എഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റത്തിനുളള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒഴിവു വരുന്ന മുറയ്ക്കു നിയമനം നല്‍കും. നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐജിയാണു മനോജ് ഏബ്രഹാം.
1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാര്‍ സിന്‍ഹ, സഞ്ജയ് ഗാര്‍ഗ്, എക്സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനല്‍ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും.
2001 ഐപിഎസ് ബാച്ചിലെ എ.ആര്. സന്തോഷ് വര്‍മയെ ഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ. അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്, കാളിരാജ് മഹേഷ്കുമാര്‍ എന്നിവരെ ഡിഐജി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

