മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പിവി അൻവറിൻ്റെ നടപടി സംസ്ഥാന സിപിഎം നേതൃത്വം നിരീക്ഷിച്ചു. തർക്കം സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിക്കുമെന്നാണ് കരുതുന്നത്. നാളെയും മറ്റന്നാളും ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരും. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അൻവറിൻ്റെ ഓരോ നീക്കങ്ങളും നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അന്‍വറിനോടുള്ള ബന്ധം വിച്ഛേദിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ സംസ്ഥാന നേതൃത്വം തുടര്‍നീക്കങ്ങളും നിരീക്ഷിക്കുകയാണ്. അടിക്കടി വാര്‍ത്താ സമ്മേളനം നടത്തി ഭീഷണി ആവര്‍ത്തിക്കുന്ന അന്‍വറിനോട് തിരിച്ചും അതേ സമീപനമെന്നാണ് നിലവിലെ പാര്‍ട്ടി ലൈന്‍. മലപ്പുറത്തടക്കം അന്‍വറിനെതിരെ പ്രതിഷേധം നടന്ന സാഹചര്യം നേതൃത്വം വിലയിരുത്തി. അന്‍വര്‍ നടത്താനിരിക്കുന്ന വിശദീകരണ യോഗത്തിലേക്കും സിപിഎം പ്രതിഷേധം സംഘടിപ്പിച്ചേക്കും. ഇതിനിടെ പ്രതിപക്ഷത്തിന് പിന്നാലെ അന്‍വര്‍ വിവാദം ഗവര്‍ണറും ഏറ്റെടുക്കുകയാണ്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയ ഗവര്‍ണ്ണര്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയേക്കും. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്.


