കൊച്ചി മരട് ഫഌറ്റ് പൊളിക്കല്‍ നടപടി നടപ്പാക്കാതെ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നു. കോടതി വീണ്ടും അതേ നിലപാടില്‍ ഉറച്ചുനിന്നതോടെ ഫഌറ്റ് പൊളിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നായി. അതേസമയം, ഉപാധികള്‍ വെച്ച് ഫഌറ്റ് ഉടമകള്‍. ഒഴിയാന്‍ കൂടുതല്‍ സമയം തേടി ഉടമകള്‍ രംഗത്തെത്തി. ആവശ്യം ഉന്നയിച്ച് ഫഌറ്റ് ഉടമകള്‍ സര്‍ക്കാരിന് കത്ത് നല്കി.
നഷ്ടപരിഹാരം വേഗത്തില്‍ നല്കണമമെന്നും ഫഌറ്റ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. വൈദ്യുതി ബന്ധം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഫഌറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു. അതേസമയം, മരടില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങിയെങ്കിലും, പൊളിക്കാതിരിക്കുന്നതല്ലേ ഉചിതമെന്ന വാദമാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ഇന്നലത്തെ നടപടികളുടെ തുടക്കത്തില്‍തന്നെ ഉന്നയിച്ചത്.
അപ്പോള്‍, ‘നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ മറ്റാരെയെങ്കിലും ഏല്പിക്കാം’ എന്നു ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞതോടെ കോടതിയുടെ കര്‍ശന നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമായി. സാല്‍വെ ചുവടു മാറ്റി. പൊളിക്കുന്നതിനു ബുദ്ധിമുട്ടില്ല, മുനിസിപ്പാലിറ്റി തയാറാക്കിയ സമയക്രമം ഉള്‍പ്പെടുന്നതാണ് സത്യവാങ്മൂലമെന്ന് വ്യക്തമാക്കി. അദ്ദേഹം സമയക്രമം വായിച്ചു.
തൃപ്തി വ്യക്തമാക്കിയതിനു പിന്നാലെ കോടതി നഷ്ടപരിഹാരത്തിന്റെ വിഷയത്തിലേക്കു സ്വമേധയാ കടന്നു. നഷ്ടപരിഹാരം നിശ്ചയിക്കാനും മറ്റുമായി സമിതിയെ നിയോഗിക്കാമെന്ന് സാല്‍വെ പറഞ്ഞപ്പോള്‍, ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്കാന് നിര്‍ദേശിക്കാമെന്നു കോടതി പറഞ്ഞു. ഫ്ലാറ്റുകളില്‍ താമസിക്കുന്ന വൃദ്ധരുടെയും രോഗികളുടെയും മറ്റും സ്ഥിതി ചില അഭിഭാഷകര്‍ വിശദീകരിച്ചപ്പോള്‍, അനുഭാവപൂര്‍വമായ പരിഗണന ഉറപ്പാക്കുമെന്നു കോടതി വ്യക്തമാക്കി.