കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. പാറശാല സ്വദേശിയായ സുനിൽ ഒളിവിൽ പോകുന്നതിന് മുൻപായി പ്രദീപിനെ ഫോൺ ചെയ്തിരുന്നു.മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടു വിട്ടത് താനും സുനിലുമാണെന്ന് പ്രദീപ് ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.
കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തമിഴ്നാട് പൊലീസിന് കൈമാറി.അതേസമയം ദീപു കൊലക്കേസിലെ പ്രതി അമ്പിളിയെന്ന ഷാജിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണംമാത്രം തട്ടി എടുക്കുകയാണോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്കുണ്ടോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.


