മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്.ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചത്.
കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.


