കൊച്ചി: ഹൈസ്കൂൾ – ഹയർസെക്കന്ററി ഏകീകരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള സ്റ്റേ നീക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നേരത്തേ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ നീക്കില്ലെന്ന് വ്യക്തമാക്കിയത്.
റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരെയും കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ജൂലൈ 17-ന് കൊണ്ടുവന്ന സ്റ്റേ ഉത്തരവിൽ ഭേദഗതി വരുത്താമെന്നും ഹൈക്കോടതി പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളാണ് നേരത്തേ കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റർമാരും നല്കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേ വന്നതിനാൽ ഈ പരിഷ്കാരങ്ങളും നിയമനങ്ങളും അസാധുവായി.

