കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. നേരത്തെ കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്ത മാക്കുന്നത്. അറബിക്കടലില്‍ ഇരട്ടന്യൂനമര്‍ദം കാരണമാണ് മണ്‍സൂണ്‍ നേരത്തെ എത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് അഞ്ച് ദിവസങ്ങളിലായി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും. എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ ഉണ്ടാകുന്നത് കൊണ്ട് പൊതുജനങ്ങള്‍ അതീവ ജാഗ്രത് പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


