കുപ്പിയില്‍ പെട്രോള്‍ നല്‍കരുതന്ന് പെട്രോള്‍ പമ്പുകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ ഈ നിര്‍ദ്ദേശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുന്ന ഒരു സംഘം യുവാക്കളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബൈക്കിന്റെ ടാങ്ക് ഊരിയെടുത്താണ് ഇന്ധനം നിറയ്ക്കാന്‍ യുവാക്കള്‍ പമ്പിലെത്തിയത്. കുപ്പിയില്‍ പെട്രോള്‍ തരില്ലെന്നും ടാങ്കില്‍ മാത്രമേ നിറയ്ക്കാനാകൂവെന്നും പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വേറിട്ട പ്രതിഷേധം.


