കൊല്ലം: നെടുമണ്‍കാവിനു സമീപം ഇളവൂരില്‍ വീട്ടുമുറ്റത്തു നിന്നു കാണാതായ ആറു വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ദരാണ് ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.