മലപ്പുറം: ചങ്ങരംകുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം.കാസര്‍ഗോഡ് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍, ഖദീജ, ഇര്‍ഫാന, ഫാത്തിമ, ഫര്ഹാൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ചങ്ങരംകുളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം