തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തട്ടിപ്പ് മുഖ്യ പ്രതി ബാബുള്‍ ഹുസൈന് പിടിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ന്യൂനപക്ഷ സ്കോര്‍ഷിപ്പ് തട്ടിയതിലെ മുഖ്യകണ്ണിയാണ് ബാബുലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പശ്ചിമ ബംഗാളില്‍ വച്ചാണ് ഇയാളെ സൈബര്‍ പൊലീസ് പിടികൂടിയത്.
ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേത്യത്തിലുള്ള സൈബര്‍ സംഘമാണ് അന്വേഷണം നടത്തിയത്. സ്കൂളിലെ ക്ലര്‍ക്കും തുണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമാണ് ബാബുള്‍. ഇയാളെ അറസ്റ്റ് ചെയ്ത കേരള സൈബര്‍ പൊലീസിനെ അക്രമി സംഘം തടഞ്ഞു. ബംഗാളിലെ സായുധ പൊലിസിന്റെ സഹായത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും


