നിയമപോരാട്ടത്തിലൂടെ സര്‍ക്കാറിനെ മുട്ടുകുത്തിച്ച് ഡിജിപി സ്ഥാനം തിരികെ പിടിച്ച ഉദ്യോഗസ്ഥനെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടി ഇറങ്ങിയിട്ട് നാൾ കുറെയായി.ഇടതു സര്‍ക്കാറിന്റെ പ്രവർത്തനങ്ങൾക്കു കൂട്ട് നിന്നില്ല എന്നുള്ളതാണ് കാരണം . ഇല്ലാത്ത കേസുകള്‍ അടക്കം കുത്തിപ്പൊക്കിയ സര്‍ക്കാറിന് കോടതിയില്‍ നിന്നും തുടര്‍ച്ചയായി പ്രഹരം ഏല്‍ക്കേണ്ടിയും വന്നു. എന്നിട്ടും കലിപ്പിടങ്ങാതെ സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടാനുള്ള പുതുതന്ത്രം പയറ്റുകയാണ്.
ഏറ്റവും ഒടുവിലായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ പുതിയ ആരോപണം ചമച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്കി സര്‍ക്കാര്‍. ചാരക്കേസില്‍പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്ബി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും കൂട്ടുനിന്നു എന്നാണ് പുതിയ കുറ്റം. നേരത്തെ ചുമത്തിയ സെന്ുകുമാറിനെതിരെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിക്കളഞ്ഞ ശേഷമാണ് അദ്ദേഹത്തിന് കുരുക്കിടാന്‍ വേണ്ടി പുതിയ നീക്കം നടത്തുന്നത്.
സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനെ തോല്പിച്ച് പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ രണ്ടു വര്‍ഷത്തിനിടെ മൂന്നു ക്രമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. എന്നാല്‍, ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാറിന്റെ പ്രതികാരബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞതോടെ കോടതി തള്ളിക്കളഞ്ഞു. ഇങ്ങനെ മൂന്ന് കേസുകള്‍ക്ക് നിലനില്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞപ്പോഴാണ് ഹൈക്കോടതിക്ക് മുന്നിലായി പുതിയ കുറ്റം ആരോപിച്ച് സര്‍ക്കാര്‍ രംഗത്തുവന്നത്. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് കാണിച്ച് സെന്‍കുമാര്‍ നല്കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് പുതിയ കുരുക്കിട്ടിരിക്കുന്നത്.
ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നമ്ബി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും ശ്രമിച്ചുവത്രേ. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്ബി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ട്. ഇതുപക്ഷ ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ്.
കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെന്‍കുമാര്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വിചിത്ര വാദമാണ് ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സിബിഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി തുടരന്വേഷണം നടത്താനുള്ളത് അന്നത്തെ ഇടതു സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പോരാട്ടത്തിന് ഇറങ്ങിയപ്പോഴോക്കെ ഖജനാവിന് നഷ്ടമുണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരുന്നത്. തനിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ കൂട്ടാക്കാതെ ഏറ്റുവാങ്ങിയ 25,000 രൂപ പിഴയടച്ചത് മുതല്‍ ഇപ്പോഴത്തെ ഈ കേസുകള്ക്കെല്ലാമായി ചിലവഴിക്കുന്ന തുക സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നാണെന്ന് പരിശോധിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
അടുത്തിടെ സെന്‍കുമാറിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ ഡിജിപി പദവി തിരിച്ചുപിടിച്ചത് ബിജെപിക്കാര്‍ക്കിടയില്‍ മതിപ്പുണ്ട് സെന്‍കുമാറിന്. ഈ സാധ്യത അടക്കം ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ ഗവര്‍ണര്‍ പദവി നല്‍കുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് അദ്ദേഹത്തെ മനപ്പൂര്‍വ്വം ദ്രോഹിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ഈ വാര്‍ത്തയെന്നും അദ്ദേഹത്തോട് അടുത്തവര്‍ പറയുന്നു.
അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്ന സൂചനയാണ് സെന്‍കുമാറിനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്. താന്‍ ഗവര്‍ണറായി കാണണമെന്ന ആഗ്രഹം ഉള്ളവരല്ല ഇത്തരം പ്രചരണം നടത്തുന്നത്. മറിച്ച് അദ്ദേഹത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചില പദവികളുണ്ട്. അത്തരം പദവികളില്‍ ചിലത് സംസ്ഥാന കാര്യങ്ങളില്‍ ഇടപെടാന്‍ പോന്നതായിരുന്നു. ഈ പദവികളിലേക്ക് സെന്‍കുമാര്‍ എത്താതിരിക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ പോലുള്ള പദവികള്‍ നല്‍കുമെന്ന് പ്രചരിപ്പിക്കുന്നതും എന്നാണ് പുറത്തുവരുന്ന സൂചന..
അന്ന് ഷായെ സന്ദര്‍ശിച്ച പ്രമുഖരില്‍ പലരും ബിജെപിയില്‍ ചേര്‍ന്നെങ്കിലും സെന്‍കുമാര്‍ അംഗത്വമെടുക്കാതിരുന്നത്, അദ്ദേഹത്തെ തേടിയെത്താനിരിക്കുന്ന പദവിക്കു മുന്നോടിയായാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. അതേസമയം സെന്‍കുമാറിനെ ഗവര്‍ണര്‍ പദവിയില്‍ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നാല്‍ മറ്റ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയരും. ഈ എതിര്‍പ്പുയരാന്‍ വേണ്ടിക്കൂടിയാണ് പുതിയ പ്രചരണരം തന്ത്രവുമായി ചില ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ രംഗത്തെത്തിയത്. പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സര്‍ക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. ഹൈക്കോടതി തള്ളിയ കേസില്‍ സെന്‍കുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സര്‍ക്കാറിന് തിരിച്ചിടിയായിരുന്നു.
സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് കഴമ്ബില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വന്‍തുക മുടക്കി മുതിര്‍ന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യല്‍ ലീവ് പെറ്റിഷന്‍ ഫയലില്‍ സ്വീകരിക്കാന്‍ തന്നെ കോടതി തയ്യാറായില്ല. സര്‍ക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തില്‍ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസില്‍ പക്ഷെ ഒരുവര്‍ഷം തികയുംമുന്‍പെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലന്‍സ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാര്‍ണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.


