തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പ്രളയാനന്തരം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ല. ഇക്കാര്യത്തില്‍ നിയമസഭയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കെ. ടി. ജലീന്റെ വിവാദ നിയമനം സംബന്ധിച്ച് മുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയവും യോഗം ചേര്‍ച്ച ചെയ്യും.

