തിരുവനന്തപുരം: ജനതാദള്‍ എസ്സിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണന്‍കുട്ടിക്കും കിട്ടുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ.കൃഷ്ണന്‍കുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്.

