തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ വാഹന കുരുക്കിൽപെടുത്തിയ അമൂൽ പാർലറിന്റെ ഐസ്ക്രീം തീറ്റ മത്സരം നുണയാൻ ആയിരങ്ങൾ എത്തി. തലസ്ഥാനത്തു പട്ടത്തെ പൊട്ടക്കുഴിയിലാണ് സംഭവം .എ . കെ. ജി പാർക്കിന്റെ എതിർവശത്തുള്ള അമൂൽ പാർലറിലിൽ വെകുന്നേരം നാല് മണിക്ക് അനുഭവപ്പെട്ട തിരക്ക് ഏഴു മണി വരെ തുടർന്നു . അമ്പതു രൂപ രെജിസ്ട്രേഷൻ ഫീസ് കൊടുത്താൽ മതിയാവോളം ഐസ്ക്രീം കഴിക്കാം. ഏറ്റവും കൂടുതൽ കഴിക്കുന്നവർക്ക് സമ്മാനവും.കടയുടെ പരസ്യാര്ദ്ധ പ്രകാരം ആണ് ഇന്നലെ മത്സരം നടന്നത്.
പങ്കെടുത്തു ഇറങ്ങിയവർക്കു പരാതികൾ നിരത്താൻ ഉണ്ടായിരുന്നു. ചിലർ ശർദ്ധിച്ചു. എന്തോ മായം കലർത്തി എന്ന് ചിലർ അഭിപ്രായപ്പെടുന്നു.കൂടുതൽ കഴിക്കാതിരിക്കാനായി ബലം കുറഞ്ഞ സ്പൂൺ ആണ് കടക്കാർ നൽകിയത്.. സ്പൂൺ പൊട്ടിപോയതു കാരണം ആദ്യത്തെ ഐസ്ക്രീം സ്കൂപ് കഴിക്കാൻ തന്നെ ചിലർക്ക് സാധിക്കാതെ വന്നു. പല നിറത്തിലും പല ഫ്ലേവറിലും ഐസ്ക്രീം ഉണ്ടായിരുന്നു.

കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ കൂട്ടത്തിൽ ഉണ്ടായിരുന്നു. പൊരി വെയിലിനെയും വക വയ്ക്കാതെ സമ്മാനം കിട്ടാൻ കടയുടെ മുന്നിൽ തിക്കും തിരക്കും ആയിരുന്നു. .ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു..

ചിലർ നാണക്കേട് മറയ്ക്കാൻ ഷാൾ തലയിൽ മൂടുന്നുണ്ടായിരുന്നു. നീണ്ട ക്യൂവിൽ കോളേജ് കുമാരൻമ്മാരും പ്രണയിതാക്കളും തന്റെ ഊഴം കാത്ത് അനുസരണയോടെ നിന്നു..സമ്മാനപദ്ധതി എവിടെയുണ്ടോ അവിടെ മലയാളികളും ഉണ്ടെന്നു ഒരിക്കൽ കൂടി അടിവരയിട്ടു മലയാളികൾ തെളിയിച്ചു ..
(ലേഖിക..ബിനിപ്രേംരാജ് )


