Y.Ansary
മൂവാറ്റുപുഴ: പ്രാരാബ്ദങ്ങള്‍ക്കിടയിലും സൈക്കിള്‍ സവാരിയില്‍ ലോകം കീഴടക്കാന്‍ ഷിനാജ് തയ്യാറെടുക്കുമ്പോള്‍ ആശങ്കയിലാണ് ഷിനാജും സുഹൃത്തുക്കളും. 2019 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സൈക്കിള്‍ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പൈനായില്‍ പി എസ് ഷിനാജാണ ഓസ്ട്രേലിയയില്‍ സൈക്കിള്‍ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ പെടാപാട് പെടുന്നത്.

സൈക്ലിങ്ങിലൂടെ പുതിയ ദൂരങ്ങള്‍ താണ്ടാനുള്ള തീരുമാനമാണ് ഷിനാജിന് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. ഇന്ത്യയിലാദ്യമായി ഉത്തര്‍പ്രദേശില്‍ നടത്തിയ ഇന്റര്‍നാഷണല്‍ സൈക്കിള്‍ മാരത്തണില്‍ ഏഴാം സ്ഥാനം നേടിയ ഷിനാജ് 1400 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ശ്രദ്ധേയനായത്. കഴിഞ്ഞ 19ന് ഡല്‍ഹി നോയിഡ റാന്‍ ഡോന്നേഴ്സിന്റെ മാരത്തണില്‍ 33 പേര് പങ്കെടുത്തപ്പോള്‍ കേരളത്തില്‍നിന്ന് ഷിനാജ് ഉള്‍പ്പെടെ ഏഴ് പേരാണ് പങ്കെടുത്തത്.112 മണിക്കൂറിനകം റേറായിഡയില് ആരംഭിച്ച് ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശിലെ ഡല്ഹൗസ് തടാകം ചുറ്റി തിരികെ എത്തുന്ന വിധമാണ് മാരത്തണ്‍ ക്രമീകരിച്ചിരുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയാണ് ഈ വിജയത്തില്‍ ഷിനാജ് നേടിയത്. ഇതോടെ 100 കിലോമീറ്റര്‍ മുതല്‍ 1400 കിലോമീറ്റര്‍ വരെയുള്ള മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചതിന്റെ നിറവിലാണ് ഷിനാജ്. ‘ലാപ്പിയര്’ സൈക്കിള്‍ കമ്പനിയുടെ ഓള് കേരള മാര്‍ക്കറ്റിങ് മാനേജരാണ് ഷിനാജ്.
ആ ഏഴുപേര്‍…………………………………………………………
ദല്‍ഹി കടന്ന് ഹിമാചല്‍ വഴി ഡല്ഹൗസിയിലേക്കുള്ള 1400 കി.മീ സൈക്ലിംഗ് ആണ് ഷിനാജും പറവൂര്‍ ബൈക്കേര്‍സ് ക്ലബ്ബില്‍ നിന്ന് ഗലിന്, രഘുറാം, ഉല്ലാസ്, അനന്തകൃഷ്ണന് എന്നിവരും, മലപ്പുറത്ത് നിന്ന് നദീര്‍, തൃശ്ശൂര്‍ നിന്ന് ലിജോ ജോയി എന്നിവരുമാണ് പങ്കെടുത്തത്.

യാത്ര ഇങ്ങനെ………………………………………………..
ഇന്ത്യയിലാദ്യമായി ഇന്ത്യക്കകത്ത് തന്നെ നടത്തപ്പെട്ട 1400 കി.മീ മത്സരമായിരുന്നു ഇത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 19 ന് പുലര്‍ച്ചെ അഞ്ചിന് തുടങ്ങി ദല്‍ഹി കുറുകെ കടന്ന് ഹരിയാന, പഞ്ചാബ്, ജമ്മു, ഹിമാചല്‍ പ്രദേശിലെ ദല്ഹൗസി വരെ പോയി തിരികെ ഗ്രേറ്റര്‍ നോയിഡയില്‍ 23ന് വൈകിട്ട് 9 മണിക്ക് 112 മണിക്കൂറില്‍ അവസാനിക്കുന്ന; 6 സംസ്ഥാനങ്ങള്‍ കടന്ന് എത്തുന്നതാണ് ഈ ദൂരം.
Posted by Shinaj Ps on Sunday, October 21, 2018
ആശങ്കയിലാണ് ഷിനാജ്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതനേടിയങ്കിലും എങ്ങനെ മത്സരത്തില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഷിനാജ്. സര്‍ക്കാരിന് പുറമേ ഇതിനായി സൈക്കിളിസ്റ്റുകളടക്കം സ്പോര്‍ട്സ് ക്ലബ്ബുളുടെയും വിദേശമലയാളികളുടെയും സഹായം തേടാനുള്ള ഓരുക്കത്തിലാണ് ഷിനാജിന്റെ സുഹൃത്തുക്കള്‍.

മൂവാറ്റുപുഴ സൈക്ലിങ് ക്ലബ്ബിനെ (എംസിസി) പ്രതിനിധീകരിച്ചാണ് ഷിനാജ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നിര്‍ദ്ദന കുടുംബാംഗമായ ഷിനാജിന് പിന്തുണയായി ക്ലബ് ട്രഷററും അയല്‍വാസിയുമായ മെഡിക്കല്‍ റപ്രസെന്റിറ്റീവ് ഷെയ്ക്ക് മുഹ്യുദ്ദീനുമുണ്ട്.



