തിരുവനന്തപുരം: ഗവ. ലോ കോളജില്‍ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരായ നിഖില്‍, അര്ജുന് ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം റാഗിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ഇതേച്ചൊല്ലി ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.


