വയനാട് : ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബാണാസുരസാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ തുറന്നു. ഇന്ന് രാവിലെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് ഷട്ടര്‍ തുറന്നത്. സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി മൂന്നു തവണ സൈറണ്‍ മുഴങ്ങി, ഷട്ടര്‍ തുറക്കുന്നത് കാണാന്‍ വലിയ ആള്‍ക്കൂട്ടവും എത്തിയിരുന്നു. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
Home Flood വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി

