നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് നിയമസഭയില്‍. കേരളവുമായി ആലോചിക്കാതെയാണ് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടു വരാന്‍ പോകുന്നത്. ഞങ്ങള്‍ ഖജനാവില്‍ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാല്‍ അവിടെനിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.’’ – ഗണേഷ് കുമാര്‍ പറഞ്ഞു