പാലക്കാട് വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ അഥിതി തൊഴിലാളിക്ക് ക്രൂര മർദ്ദനം . കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരുക്കേറ്റത്.മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ കുഴഞ്ഞുവീഴുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇടിയില്‍ കുഴഞ്ഞുവീണ സന്തോവാന്റെ മുഖത്ത് നിന്നും ചോര വരുന്നത് കണ്ട് കടയിലെ മറ്റൊരു തൊഴിലാളി ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. കുഴഞ്ഞുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.