കോഴിക്കോട്: തന്നെ ആക്രമിച്ചതിൽ തലശേരിയിലെ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല.
ഗൂഡാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങളും ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നും നസീർ പറഞ്ഞു.
അതേസമയം സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.


