കൊച്ചി: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം ഗുരുതര സ്വഭാവമുള്ളതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പരാമർശങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതം എങ്ങനെ മറികടക്കാനാകും? മാതൃക പെരുമാറ്റച്ചട്ടം കൊണ്ട് എന്ത് ചെയ്യാനാകും? എന്ന് ഹൈക്കോടതി ചോദിച്ചു. കെഎസ്യു നേതാവ് കെ.ഗോകുലിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പരാതിയിൽ രണ്ടുമാസത്തിനകം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നൽകി. നിരവധി പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വരണാധികാരിയുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്തുവെന്നും നടപടികൾ ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിിച്ചു.


