കൊച്ചി: ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്കി സര്‍ക്കാര്‍.
ഹൈക്കോടതി ഡിവിഷന് ബെഞ്ചില്ലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേന്ദ്രനയം അനുസരിച്ചാണ് ഭൂമിയേറ്റെടുത്തതെന്ന് സര്‍ക്കാര്‍. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് 1200 ഏക്കര്‍ ഭൂമി മതിയായതല്ലെന്നും സര്‍ക്കാര്‍.
നിർദ്ദിഷ്ട ശബരിമല വിമാനത്താവള ഭൂമി ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥ അവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. പാലാ സബ് കോടതി സർക്കാർ ഹരജി തളളി.


