തൃശൂര്‍ : ശബരിമല ക്ഷേത്ര വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാത്രമല്ല, ഡല്‍ഹിയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും നടത്താന്‍ അനുവദിക്കില്ല. മാത്രമല്ല, കമ്മ്യൂണിസ്റ്റുകാര്‍ കേരള സംസ്കാരത്തെ അപമാനിച്ചിരിക്കുന്നു. ഈസമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും താല്പര്യമില്ലെന്നും, അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്ക്കുമായിരുന്നില്ലെന്നും ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ സംസാരിക്കെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തില്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണു ശീലം. മധ്യപ്രദേശിലേക്കടക്കം ഇപ്പോള്‍ അതു വ്യാപിച്ചിരിക്കുന്നു.മാത്രമല്ല, ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നതിലും അഴിമതി കാണിക്കുന്നതിലും ഇരുമുന്നണികളും ഒരുമിച്ചാണ്നിലനില്ക്കുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് മികച്ച ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണനെ കള്ളക്കേസില്‍ കുടുക്കിയിരുന്നു ഇവര്‍. യുഡിഎഫ് സ്വന്തം താല്പര്യത്തിനു വേണ്ടിയാണ് ഒരു ശാസ്ത്രജ്ഞനെ ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്കി ആദരിച്ചു. കൂടാതെ, 2021ല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 ശതമാനം കുറയ്ക്കുന്നതാണ്. ജൈവ ഇന്ധന മിശ്രിതത്തിന്റെ ഉപയോഗം 25 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. അഞ്ച് വര്‍ഷം മുന്‍പ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ വന്‍ നിക്ഷേങ്ങള്‍ നടക്കുന്നുവെന്നും വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെക്കാള്‍ മുന്നിലെത്തിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം പുറമെ, ഹിന്ദുത്വത്തെ തകര്‍ക്കാന്‍ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും സദസില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.