പാലക്കാട്: പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാര്‍കുറ്റി, കടവ്, എര്‍ത്ത് ഡാം, മുതലമട ചെമ്മണാംപതി, മംഗലം ഡാം ഉന്നതികളില്‍ നിന്നുള്ള 15ഓളം വിദ്യാര്‍ഥികളുടെ അപേക്ഷകളാണിത്. എസ്ടി പ്രമോട്ടര്‍മാര്‍ വഴിയാണ് കുട്ടികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കൊല്ലംകോട് ട്രൈബല്‍ ഓഫീസില്‍ എത്തിയ അപേക്ഷകള്‍ പിന്നീട് ജില്ലാ ഓഫീസില്‍ എത്തിയില്ല.
യാക്കര പുഴ പാലം ഭാഗത്ത് ജോലിക്ക് എത്തിയ കെഎസ്ഇബി ജീവനക്കാരാണ് ഇന്നലെ അപേക്ഷകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫിസര്‍ക്കും പരാതി നല്കി. അന്വേഷണം തുടങ്ങിയതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.


