തിരുവനന്തപുരം : നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗം എന്ന് യാത്രക്കാർ. ഇന്നലെ രാത്രി പത്തരയോടെയാണ് നെയ്യാറ്റിൻകര മൂന്നുതല്ലിമൂട്ടിൽ ബസ് അപകടം ഉണ്ടായത്. 30ലധികം ആളുകൾക്ക് പരുക്കേറ്റു. ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരുടെ പരുക്കുകൾ ഗുരുതരമാണ്. തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്കും, നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്കും വരികയായിരുന്നു ബസ്സുകൾ ആണ് മൂന്ന്കല്ലിൻമൂട്ടിൽ വച്ച് കൂട്ടിയിടിച്ചത്.
നാഗർകോവിൽ നിന്ന് വരികയായിരുന്നു ബസ് അമിതവേഗത്തിൽ ആയിരുന്നു. ഇക്കാര്യം ബസ്സിൽ അകത്തുണ്ടായിരുന്ന യാത്രക്കാർ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അപകടം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സ് ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. പരിക്കേറ്റ വരെയെല്ലാം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഡ്രൈവർമാരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.


