മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സിഐ സിഎല്‍ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. അതിനിടെ, സിഐ സി.എല്‍ സുധീറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്.
മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സിഐയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി.വൈ.എസ്.പി വി. രാജീവിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബഹുജന മാര്‍ച്ച് നടത്തി. കോണ്‍ഗ്രസിന്റെ മാര്‍ച്ച് എസ്പി ഓഫിസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു.
എസ്പി ഓഫീസിന് മുന്നില്‍ മോഫിയയുടെ സഹപാഠികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുളളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വിട്ടയച്ചു.


