ശബരിമലയില്‍ പ്രവേശിക്കുന്നതിനായി വീണ്ടും തൃപ്തി ദേശായി കേരളത്തില്‍ എത്തി.ഇത്തവണ കോടതി ഉത്തരവുമായി ആണ് താന്‍ എത്തിയിരിക്കുന്നതെന്നും പമ്ബയില്‍ പോലീസ് തടയുകയാണെങ്കില്‍ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഇവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് ബിന്ദു അമ്മിണിയും ചേര്‍ന്നിട്ടുണ്ട്.
ദര്‍ശനത്തില്‍ നിന്ന് താന്‍ പിന്മാറണമെങ്കില് സര്‍ക്കാര്‍ രേഖാമൂലം നിലപാട് വ്യക്തമാക്കണം. തനിക്ക് ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ഇപ്പോള്‍ ആലുവ റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ്.


