കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
തൃപ്തി ദേശായി സംഘത്തോടൊപ്പം അനുമതി തേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു ബിന്ദു അമ്മിണിക്കു നേരെ മുളക് പൊടി പ്രയോഗം നടത്തിയത്.


