മൂവാറ്റുപുഴ: മരടില്‍ നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മിച്ച കേസില്‍ ആല്‍ഫാ വെഞ്ചേഴ്സ് ഉടമ ജെ. പോള്‍ രാജിന് ജാമ്യം. മൂവാറ്റുപുഴ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോള്‍ രാജിനെ കൂടാതെ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫിനും കോടതി ജാമ്യം നല്കി.
മരടില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആല്‍ഫയിലെ താമസക്കാര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.