കോട്ടയം: ബിജെപിയുമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ സഖ്യം ചേര്‍ന്ന് പി.സി.ജോര്‍ജിന്റെ ജനപക്ഷം. എന്നാല്‍ ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വ്യക്തമാക്കാമെന്നാണ് പി സി ജോര്‍ജിന്റ വിശദീകരണം.
ശബരിമല വിഷയത്തില്‍ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പഞ്ചായത്തിലും സഖ്യം തുടങ്ങിയത്.
പൂഞ്ഞാര്‍ പഞ്ചായത്തിന്റ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ പിന്തുണയോടെ ജനപക്ഷം സ്ഥാനാര്‍ത്ഥി ജയിച്ചത്. ജനപക്ഷത്തിന്റ പിന്തുണയോടെ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച ജനപക്ഷം പ്രസിഡന്റിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് തീരുമാനം.
പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പഞ്ചായത്ത് തലത്തിലെ സഖ്യം. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്നാണ് പി സി ജോര്‍ജിന്റ വിശദീകരണം.

