പത്തനംതിട്ട: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജയില്‍മാറ്റ അപേക്ഷ കോടതി അനുവദിച്ചു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കെ സുരേന്ദ്രന്റെ അപേക്ഷ അനുവദിച്ചത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്താണ് സ്ത്രീയെ അക്രമിച്ചതിനെ തുടര്‍ന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് തന്റെ ആരോഗ്യനില പരിഗണിച്ച് ജയില്‍ മാറ്റണമെന്ന അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് സുരേന്ദ്രനെ മാറ്റുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്. എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു.

