കോഴിക്കോട്: 18 വയസ്സിനുതാഴെ മൂന്നുകുട്ടികളുള്ള മാതാവ് കാമുകനൊപ്പം ഒളിച്ചോടി. മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്.
മൂന്നുവയസ്സുള്ളൊരു കുട്ടിയുടെ പിതാവാണ് നിഷാല്‍. ഭര്‍ത്താവിനൊപ്പം ഡോക്ടറെ കാണാന്‍ ഒരു മാസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്. ആ സമയം ഭര്‍ത്താവ് മരുന്ന് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു.
ഒളച്ചോട്ടത്തിന്റെ തലേദിവസം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ നിഷാല്‍ രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടെത്തിയ ഹസീന അവിടെ നിന്നാണ് നിഷാലിനൊപ്പം പോയത്. ബംഗാളില്‍ നിന്ന് അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു.


