തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വി ഈ മാസം 30ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും. പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ചന്ത അല്ലെന്ന് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇനി പരസ്യ പ്രതികരണം നടത്തിയാല്‍ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായം പറയാം. പരാജയത്തിന് എല്ലാര്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം വിളിച്ചുകൂട്ടും . പാര്‍ട്ടിക്ക് എവിടെയാണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ലന്ന് അദ്ദേഹം പറഞ്ഞു .


