പിറവം പള്ളി കേസില്‍ നടപടിയുമായി ഹൈക്കോടതി. പിറവം പള്ളിക്കുള്ളിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ യാക്കോബായക്കാരെയും ഉടന്‍ മാറ്റണം. ഓര്‍ത്തഡോക്സ് ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
ഉത്തരവ് നടപ്പിലാക്കി ഉച്ചയ്ക്ക് 1.45ന് കോടതിയെ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി അനുസരിച്ച് ഭരണച്ചുമതല തങ്ങള്‍ക്കാണെന്നും പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ യാക്കോബായ സഭയ്ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിച്ചു.


