തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്റെ അതിക്രമം. തൃശൂർ-കൊടുങ്ങല്ലൂർ സ്വദേശിയായ ബസ് ജീവനക്കാരനാണ് വിദ്യാർത്ഥിനിയെ ചുംബിച്ചത്. സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങൽകോട ബസ് സ്റ്റോപ്പിലാണ് സംഭവം.
റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്.വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു.


