കളിയിക്കവിള കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. ആക്രി വ്യാപാരിയാണ് സജികുമാര്‍.കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തുപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം പ്രതി 400 കിലോമീറ്റർ ഓളം സഞ്ചരിച്ചതായും അന്വേഷണസംഘം പറഞ്ഞു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സജികുമാര്‍. 50-ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46) ആണ് ചൊവ്വാഴ്ച കളിയിക്കാവിളയിൽ കാറിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.


