തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന് വേണ്ടി വോട്ടെടുപ്പ് ദിവസംപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട്. അന്നദാനം സംഭാവന ചെയ്ത സി ദിവാകരന്റെ പേര് ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ് ചൊവ്വാഴ്ച അന്നദാനം വഴിപാട് നടത്തിയത്.

പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സി ദിവാകരന്, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാനം ബുക്കിങ് ചെയ്തത്. സി ദിവാകരന്റെ പേരില്‍ ഇരുപതിനായിരം രൂപ അടച്ചാണ് അന്നദാനം നടന്നത്.
ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ശബരിമല സ്ത്രീപ്രവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചാരണായുധമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പൊങ്കാല ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സി ദിവാകരന് പങ്കെടുത്തിരുന്നു.


